ആത്മഹത്യാ ശ്രമം : ദമ്പതികൾ മരിച്ചു, കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ

Webdunia
ഞായര്‍, 2 ഏപ്രില്‍ 2023 (14:45 IST)
ഇടുക്കി: അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ദമ്പതികൾ മരിക്കുകയും മൂന്നു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുമായി. കഞ്ഞിക്കുഴി പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവുമാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. വിഷം കഴിച്ചാണ് കുടുംബാംഗങ്ങൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ മൂന്നു കുട്ടികളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.
 
ബിജുവിന്റെ മാതാവിന്റെ പേരിലുള്ള 77 സെന്റ് സ്ഥലത്തിന്റെ പട്ടയം നൽകി ബിജു പലിശയ്ക്ക് പണം വാങ്ങിയെന്നാണ് സൂചന. എന്നാൽ ബാങ്കിൽ നിന്നല്ല പണം വാങ്ങിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ബിജു നടത്തുന്ന ഹോട്ടലിൽ സ്ഥിരമായി എത്തി ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. ഇതിന്റെ മാനസിക വിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയം. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article