പരീക്ഷാ പേടിയെ തുടര്‍ന്ന് 21കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പൂനെയിലെ ബിജെ മെഡിക്കല്‍ കോളേജിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം. ആത്മഹത്യയ്ക്ക് പിന്നില്‍ പരീക്ഷയെ കുറിച്ചുള്ള സമ്മര്‍ദ്ദമാണെന്ന് പൊലീസാണ് അറിയിച്ചത്. കുറച്ചുദിവസമായി പെണ്‍കുട്ടി സമ്മര്‍ദ്ദത്തിലായിരുന്നു. ആത്മഹത്യയെ കുറിക്കുന്ന ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.