പതിനെട്ടുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വ്യാഴം, 30 മാര്‍ച്ച് 2023 (16:44 IST)
മലപ്പുറം: ബിരുദ വിദ്യാർത്ഥിനിയായ പതിനെട്ടുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ കുറ്റിപ്പാലയിൽ കൂടല്ലൂർ സ്വാദേശി കൊട്ടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണൻ - ഷീബ ദമ്പതികളുടെ മകൾ അക്ഷയ ആണ് മരിച്ചത്.
 
കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലായിരുന്നു അക്ഷയ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. കോളേജിൽ നിന്ന് തിരികെ എത്തിയ അക്ഷയ നേരെ മുകളിലെ മുറിയിലേക്ക് പോയി. ഏറെ സമയമായിട്ടും കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
 
ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍