മരണത്തെക്കുറിച്ച് പോസ്‌റ്റ് ഇട്ടതിന് ശേഷം ഉച്ചത്തിൽ പാട്ടുവെച്ച് കൗമാരക്കാരുടെ ആത്മഹത്യ: അന്വേഷണം മരണഗ്രൂപ്പുകളിലേക്ക്

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (07:51 IST)
വയനാട്ടിൽ കൗമാരക്കാരായ രണ്ട് കുട്ടികൾ ജീവനൊടുക്കിയതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലെ മരണഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ശക്തമാക്കി. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും സമാന രീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മയക്കുമരുന്ന് കഞ്ചാവ് മാഫിയയുടെ പങ്കും തള്ളിക്കളയുന്നില്ല.
 
സോഷ്യൽ മീഡിയയിലെ മരണഗ്രൂപ്പുകളാണ് ഈ രണ്ട് കുട്ടികളുടെ മരണത്തിന് പിന്നിലെന്ന് നേരത്തേതന്നെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു മാസത്തിനിടയിലാണ് വയനാട് കമ്പളക്കാടിലെ ഇവർ ജീവനൊടുക്കിയത്. ഇരുവരുടെയും ആത്മഹത്യകള്‍ തമ്മിലുളള സാമ്യമാണ് പൊലീസ് പരിശീധിച്ചുവരുന്നത്. 
 
മരണത്തെക്കുറിച്ച്‌ ഇരുവരും പോസ്റ്റ് ഇട്ടിരുന്നു. ഉച്ചത്തില്‍ പാട്ടു വെച്ചായിരുന്നു ഇരുവരും ജീവനൊടുക്കിയത്. ആത്മഹത്യയെയും ഏകാന്തജീവിതത്തെയും പ്രകീര്‍ത്തിക്കുന്ന ഫേസ്‌ബുക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ കുട്ടികള്‍ പിന്തുടര്‍ന്നിരുന്നു. ആദ്യം മരിച്ച കുട്ടിയുടെ ഓര്‍മ്മക്കായി പിന്നീട് ജീവനൊടുക്കിയ കുട്ടിയുടെ നേതൃത്വത്തില്‍ രാത്രി ഒരു സംഘം കുട്ടികള്‍ ഒരുമിച്ചു കൂടിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. മരണത്തെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം. 

അനുബന്ധ വാര്‍ത്തകള്‍

Next Article