ശബരിമല: കനത്ത സുരക്ഷ ഒരുക്കിയിട്ടും പൊലീസ് തന്ത്രങ്ങൾ പാളി, മണ്ഡലകാല സുരക്ഷയൊരുക്കൽ വിശദമായ ചർച്ചയ്‌ക്ക് ശേഷം; മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (07:33 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പുതിയ നീക്കങ്ങൾ. ചൊവ്വാഴ്‌ച സ്‌ത്രീകളെ തടഞ്ഞ സാഹചര്യത്തിൽ വിശദമായ ചർച്ചയ്‌ക്ക് ശേഷമായിരിക്കും മണ്ഡലകാല സുരക്ഷയുടെ കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക. മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. 
 
ചിത്തിര ആട്ടവിശേഷത്തിന് കനത്ത സുരക്ഷ ഒരുക്കിയിട്ടും പൊലീസ് തന്ത്രങ്ങൾ പാളിയതിന് പിന്നിലാണ് ഈ തീരുമാനം. സന്നിധാനത്തു തങ്ങുന്നതിന് സമയം നിശ്ചയിച്ചും വാഹനങ്ങൾക്കും ഭക്തർക്കും നിയന്ത്രണമേർപ്പെടുത്തിയുമാണ് പോലീസ് സുരക്ഷയൊരുക്കിയത്. എന്നാൽ, അവസാനനിമിഷം കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.
 
തുലാമാസ പൂജയ്‌ക്കായി നടതുറന്നപ്പോൾ പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് ഇത്തവണ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. എന്നാൽ അതീവ സുരക്ഷാ മേഖലയിൽ പോലും പ്രതിഷേധം അരങ്ങേറുകയുണ്ടായി. അതേസമയം, ശബരിമലയിലെ നിയന്ത്രണം പോലീസിന് തന്നെയെന്നു മുഖ്യമന്ത്രിക്ക് ആവർത്തിച്ചു പറയേണ്ട സാഹചര്യവുമുണ്ടായി. ഇതേത്തുടർന്നാണ് മണ്ഡലകാല സുരക്ഷ സംബന്ധിച്ച് വിശദചർച്ച നടത്താൻ തീരുമാനമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article