ശബരിമലയെക്കുറിച്ച് സംസാരിച്ചാല്‍ കാലുവെട്ടും; കുരീപ്പുഴ ശ്രീകുമാറിന് സംഘപരിവാറിന്റെ ഭീഷണി
ശബരിമലയെക്കുറിച്ച് സംസാരിച്ചാല്‍ കാലുവെട്ടുമെന്ന് കവി കുരീപ്പുഴ ശ്രീകുമാറിന് സംഘപരിവാറിന്റെ ഭീഷണി. ബൈക്കില്‍ എത്തിയ യുവാവാണ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയത്.
കെപിഎംഎസ് പെരിനാട് യൂണിയൻ പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വില്ലുവണ്ടിയാത്ര സ്മൃതിയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ കുരീപ്പുഴ എത്തിയപ്പോഴാണ് സംഭവം.
യോഗത്തില്‍ പങ്കെടുക്കുന്നതിനായി സമീപത്തെ റോഡില്‍ ഭാര്യയുമൊത്ത് നിൽക്കുമ്പോഴാണ് ബൈക്കില്‍ എത്തിയ സംഘപരിവാർ പ്രവർത്തകന്‍ കുരീപ്പുഴയെ ഭീഷണപ്പെടുത്തിയത്.
സംഭവം കണ്ടു നിന്നവര്‍ അടുത്തേക്ക് എത്തിയതോടെ യുവാവ് ബൈക്കില്‍ ഓടിച്ചു പോകുകയും ചെയ്‌തു.
നീരാവിൽ താമസിക്കുന്ന മാവേലിക്കര സ്വദേശിയായ ശ്രീകുമാറാണെന്ന് പരിചയപ്പെടുത്തിയ യുവാവാണ് ഭീഷണി മുഴക്കിയതെന്ന് പ്രസംഗത്തിനിടെ കുരീപ്പുഴ ശ്രീകുമാര്‍ വ്യക്തമാക്കി.