'ആർ എസ് എസുകാരൻ അയ്യപ്പ ഭക്തന് നേരെ പൊലീസ് അക്രമം': ഫോട്ടോഷൂട്ടിലെ വീര നായകനെ പൊലീസ് പൊക്കി

ചൊവ്വ, 6 നവം‌ബര്‍ 2018 (10:34 IST)
രാഷ്‌ട്രീയ നേട്ടങ്ങൾക്കായി പലതരത്തിലും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്ന കാലമാണിത്. വൻ തോതിലുള്ള വ്യാജ പ്രചാരണം വഴി വോട്ടും മറ്റും കൂട്ടുക എന്ന ദുരുദ്ദേശം മാത്രമാണ് ഇതിന് പിന്നിലുള്ളത്. ഇങ്ങനെയുള്ള പ്രചാരണം വഴി ഏറ്റവും കൂടുതൽ ആക്ഷേപം നേരിടുന്നത് സംഘപരിവാർ ആണെന്നതിൽസംശയം ആർക്കും ഉണ്ടാകില്ല.
 
ചിത്തിര ആട്ട ആഘോഷങ്ങള്‍ക്ക് ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി ഒരു ചിത്രം സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും ട്വിറ്ററിലും വൈറലാകുകയുണ്ടായി. അയ്യപ്പഭക്തന്റെ വേഷത്തിലുള്ള യുവാവിനെ പോലീസ് ആക്രമിക്കുന്ന ചിത്രം രാജ്യം മുഴുവന്‍ പടർന്നുപിടിച്ചിരുന്നു.
 
എന്നാൽ ചിത്രത്തിലെ ആര്‍എസ്‌എസുകാരനായ നായകനെ പോലീസ് പൊക്കിയിരിക്കുകയാണ്. ചിത്രത്തിലെ താരമായ രാജേഷ് കുറുപ്പ് ആര്‍എസ്‌എസുകാരന്‍ ആണെന്നും അത് തെളിയിക്കുന്ന തരത്തില്‍ ആര്‍എസ്‌എസ് യൂണിഫോം ധരിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്ത് വരികയും ചെയ്‌തിരുന്നു. ഇയാള്‍ വിവിധ സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നതോടെ ഫേസ്ബുക്ക് പ്രൊഫൈൽ ഉൾപ്പെടെയുള്ള ചിത്രങ്ങളും ഇയാള്‍ നീക്കം ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍