ശ്രീധരൻ പിള്ളയ്‌ക്ക് പണികൊടുത്തത് യുവമോർച്ച നേതാവ്?

തിങ്കള്‍, 5 നവം‌ബര്‍ 2018 (14:35 IST)
ശബരിമല വിഷയത്തിൽ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാളി. എന്നാൽ ശ്രീധരൻ പിള്ളയ്‌ക്കും പാർട്ടിയ്‌ക്കും പണികൊടുത്തതിന് പിന്നിൽ ശക്തമായ ഗ്രൂപ്പ് കളികൾ നടന്നിട്ടുണ്ടെന്ന് സൂചനകൾ. പാർട്ടി യോഗത്തിൽ ശ്രീധരൻ പിള്ള പറഞ്ഞ കാര്യങ്ങൾ വീഡിയോ സഹിതം പുറത്തുവിട്ടത് യുവമോർച്ചാ നേതാവാണെന്ന് സൂചനകൾ.
 
നേരത്തെ കുമ്മനം രാജശേഖരന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷം ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കിയതിനെതിരേ ബിജെപിയില്‍ ഉള്‍പ്പോര് ശക്തമായിരുന്നതിന്റെ ഫലമാണ് ഇത്.
 
കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ ശബരിമലയിലെ സമരം ബിജെപിയുടെ ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന് പിന്നില്‍ യുവമോര്‍ച്ചാ നേതാവാണെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍