നട അടയ്‌ക്കുമെന്ന ഭീഷണിയ്‌ക്ക് മുമ്പ് തന്ത്രി വിളിച്ചത് ശ്രീധരൻ പിള്ളയെ; നടയടച്ചാൽ കോടതിയലക്ഷ്യമാകില്ലേ എന്ന് കൺഠരര് രാജീവര് ചോദിച്ചു, ഒറ്റയ്‌ക്കാകില്ലെന്ന് ശ്രീധരന്‍പിള്ള ഉറപ്പ് നൽകി: ശബ്‌ദരേഖ പുറത്ത്

തിങ്കള്‍, 5 നവം‌ബര്‍ 2018 (12:41 IST)
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോൾ  ക്ഷേത്രത്തിലേക്ക് യുവതികള്‍ കയറിയാല്‍ ക്ഷേത്രമടച്ച്‌ താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. അയ്യപ്പദർശനത്തിനെത്തിയ രഹ്‌ന ഫാത്തിമയും കവിത ജക്കാലയും നടപ്പന്തൽ വരെ എത്തിയിരുന്നെങ്കിലും തന്ത്രിയുടെ വാക്കുകൾ കാരണം അവർക്ക് തിരികെ പോരേണ്ടിവന്നിരുന്നു.
 
അതേസമയം, നട അടച്ച് താക്കോൽ കൊടുക്കാനുഌഅ ധികാരം തന്ത്രിക്കുണ്ടോ എന്ന് ചർച്ചകൾ തുടർന്ന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുകയാണ്. 
 
വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചു എന്ന് തെളിയിക്കുന്ന പ്രസംഗത്തിന്‍റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഞായറാഴ്ച കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിലെ ശബ്ദശകലമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
 
ശബരിമല വിഷയം ബിജെപിക്ക് സുവര്‍ണാവസരമാണെന്നും പാര്‍ട്ടി മുന്നോട്ട് വച്ച അജണ്ടയില്‍ എതിരാളികള്‍ ഓരോരുത്തരായി വീണുവെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒപ്പം, രഹ്‌ന ഫാത്തിമയെയും മറ്റൊരു സ്ത്രീയേയും പോലീസ് സംരക്ഷണത്തില്‍ മലകയറ്റിയപ്പോള്‍ നട അടയ്ക്കാനുള്ള നീക്കം തന്ത്രി കണ്ഠരര് രാജീവരര് ബിജെപിയുമായി ആലോചിച്ചിരുന്നുവെന്നും ശ്രീധരന്‍പിള്ള വെളിപ്പെടുത്തി. നടയടച്ചാൽ കോടതിയലക്ഷ്യമാകില്ലേ എന്ന് കൺഠര് രാജീവര് ചോദിച്ചപ്പോൾ ഒറ്റയ്‌ക്കാകില്ലെന്ന് മന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി.
 
അതേസമയം, തന്ത്രി ഒറ്റക്കാകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്നും താന്‍ ഉറപ്പ് നല്‍കിയെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് "സാറിന്‍റെ വാക്ക്വിശ്വസിക്കുന്നു' എന്ന് പറഞ്ഞ് കൊണ്ട് തന്ത്രി ആചാര ലംഘനമുണ്ടായാല്‍ നടയടക്കുമെന്ന ഉറച്ച നിലപാടെടുത്തതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. നമ്മൾ മുന്നോട്ട് വെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു എന്നും ആ ശബ്‌ദരേഖയിൽ വ്യക്തമായി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍