ശബരിമല; സുരക്ഷയൊരുക്കാൻ സന്നിധാനത്ത് വനിതാ പെലീസ്

തിങ്കള്‍, 5 നവം‌ബര്‍ 2018 (07:43 IST)
ചിത്തിര ആട്ടത്തിരുനാളിന് ഇന്ന് വൈകുന്നേരം ശബരിമല നട തുറക്കാനിരിക്കെ ശക്തമായ സുരക്ഷയൊരുക്കി പൊലീസ്. സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ സന്നിധാനത്തും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനത്ത്, അമ്പത് വയസ്സിന് മുകളിലുള്ള 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
 
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 20 കിലോമീറ്റർ മുൻപു മുതൽ പൊലീസ് കാവൽ അതിശക്തമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
 
ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. 
 
വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും തുലാമാസ പൂജാസമയത്തുണ്ടായ ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടിലുമാണ് പൊലീസ്. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. ദർശനത്തിന് വരുന്നവരുടെ കൈയിൽ ഏതെങ്കിലും ഐഡികാർഡുകൾ അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍