ശബരിമലയിൽ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സംഘപരിവാർ; ശക്തമായ സുരക്ഷയൊരുക്കി പൊലീസ്, വനിതാ പൊലീസിനെ വിന്യസിച്ചേക്കും

ഞായര്‍, 4 നവം‌ബര്‍ 2018 (09:32 IST)
തിങ്കളാഴ്‌ച ശബരിമല നട തുറക്കാനിരിക്കെ വലിയ പ്രഷോഭങ്ങൾ നടത്താൻ സംഘപരിവാർ സംഘടനകൾ തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്‌ത്രീകൾ കയറാൻ സാധ്യതയുള്ളതിനാൽ അവരെ സ്‌ത്രീകളെ ഉപയോഗിച്ച് തന്നെ തടയാനുള്ള തയ്യാറെടുപ്പാണെന്നാണ് റിപ്പോർട്ടുകൾ.
 
ഇതിന്റെ അടിസ്ഥാനത്തില്‍ 50 വയസ്സ് കഴിഞ്ഞ സി ഐ, എസ് ഐ റാങ്കിലുള്ള 30 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിക്കാനാണ് ആലോചന. ഇവരെല്ലാം ശനിയാഴ്ച വൈകിട്ട് തന്നെ നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ ഇവരെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം.
 
ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ഒരു ദിവസത്തേക്കാണ് നട തുറക്കുന്നതെങ്കിലും ഏത് തരത്തിലുള്ള പ്രശ്‌നങ്ങളേയും നേരിടാനുള്ള സജ്ജീകരണത്തിലാണ് പൊലീസ്. നേരത്തെ പ്രതിഷേധക്കാര്‍ക്ക്‌ നിലയ്ക്കലും പരിസരത്തും തമ്പടിക്കാന്‍ അവസരമൊരുക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് പോലീസ്. ഇത് കാരണമാണ് മുൻകൂട്ടി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍