ഭക്തരായ, അയ്യപ്പനെ കാണാൻ നിർബന്ധമുള്ള സ്‌ത്രീകളെ ശബരിമലയിലേക്ക് കടത്തിവിടണമെന്ന് കവിയത്രി സുഗതകുമാരി. സ്ത്രീകളെ കണ്ടാൽ ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് എത്ര വിഡ‌്ഢിത്തമായ കാര്യമാണ്. ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത‌് ചേർന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.