മുഖ്യമന്ത്രിയെ കഴുത്തറുത്ത് കൊന്നാല്‍ ജീവപര്യന്തമോ തൂക്കുകയറോ? - ഫേസ്ബുക്കില്‍ കൊലവിളി പോസ്റ്റുമായി ബിജെപി പ്രവര്‍ത്തകന്‍

തിങ്കള്‍, 5 നവം‌ബര്‍ 2018 (17:41 IST)
ഫേസ്ബുക്കില്‍ കൊലവിളി പോസ്റ്റുമായി ബി ജെ പി പ്രവര്‍ത്തകന്‍. ‘ഒരു മുഖ്യമന്ത്രിയെ കഴുത്തറുത്ത് കൊന്നാല്‍ കിട്ടാവുന്ന പരമാവധി ശിക്ഷ എന്താണ്, ജീവപര്യന്തമോ തൂക്കുകയറോ?’ - എന്നാണ് രതീഷ് കൊല്ലം എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
ഭാരതീയ ജനതാ പാര്‍ട്ടി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇത്തരം പോസ്റ്റുകളും വിദ്വേഷ പ്രചരണവും വിവിധ ഗ്രൂപ്പുകളില്‍ തുടരുന്നുണ്ട്.
 
ശബരിമല വിഷയം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം പോസ്റ്റുകള്‍ സമൂഹത്തില്‍ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍