സംസ്ഥാനത്ത് ഇന്ന് വാഹനപണിമുടക്ക്. സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണു പണിമുടക്ക്. സമരത്തിൽ കെ സെ ആർ ടി സി ബസുകളെ ഒഴുവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നു സമരസമിതി അറിയിച്ചു.
പണിമുടക്കിൽനിന്നു മലപ്പുറം ജില്ലയെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കണ്ണൂർ, എംജി, ആരോഗ്യ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ നേരത്തേ തന്നെ മാറ്റിയിരുന്നു.
ഇൻഷുറൻസിന്റെയും മറ്റു വാഹന നികുതികളുടെയും വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണു പണിമുടക്ക്.