സ്പ്രിംക്ലർ കരാർ കർശന ഉപാധികളോടെ തുടരാൻ സർക്കാരിന് അനുമതി നൽകി കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കോടതി ഉത്തരവിനു പിന്നാലെ പ്രതിപക്ഷത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് പരിഹാസം. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം:
"സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോടതിക്ക് ആത്മവിശ്വാസം"
ഇനി പറ ആര്‍ക്കാ തിരിച്ചടി?
"അത് സര്‍ക്കാരിന്"
നേരെ നടന്നാല്‍ പുത്തരിക്കണ്ടം കാണാം, അവിടെ ചെന്ന് തിരിഞ്ഞു നോക്കാതെ ഓടുകയല്ലേ. ഇവിടെ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കാനുള്ള പണിയിലാണ്. നല്ല നമസ്കാരം, കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.