പെരിയാറില്‍ മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കളക്ടര്‍; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ജോര്‍ജി സാം

ബുധന്‍, 22 ഏപ്രില്‍ 2020 (15:57 IST)
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ പെരിയാര്‍ പുഴയിലേക്ക് മാലിന്യമൊഴുക്കുന്ന ഏലൂര്‍-ഇടയാര്‍ പ്രദേശത്തുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ഉടന്‍ പരിശോധന നടത്തി, മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ എസ് സുഹാസ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പരിശോധനയെന്നും കളക്ടര്‍ വ്യക്തമാക്കി. 
 
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് വിശദീകരണം തേടുകയും  ചെയ്തിട്ടുണ്ട്. 
 
കുറച്ചു ദിവസങ്ങളിലായി കറുത്തതും ഇരുമ്പ് കലര്‍ന്നതുമായ നിറങ്ങളിലാണ് പെരിയാര്‍ കാണപ്പെടുന്നത്. വ്യവസായ കേന്ദ്രമായ ഏലൂരിലെ പെരിയാര്‍ തീരങ്ങളില്‍ ലോക്ക്ഡൗണ്‍ കാലത്തും മലിനീകരണം അതിഗുരുതരമായി തുടരുകയാണ്. കമ്പനികളില്‍ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കി വിടുന്നതാണ് കാരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍