ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന: ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

അഭിറാം മനോഹർ
വെള്ളി, 6 ഡിസം‌ബര്‍ 2024 (14:09 IST)
നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നല്‍കിയതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടിയ കോടതി സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു.
 
ഇന്നലെ (വ്യാഴാഴ്ച) രാത്രിയാണ് നടന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു എന്നാണ് ആക്ഷേപം. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയാക്കി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ശബരിമലയില്‍ ആര്‍ക്കും തന്നെ പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലയില്‍ എത്തുന്ന എല്ലാവരും ഭക്തന്മാര്‍ മാത്രമാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്താണ് എല്ലാവരും എത്തുന്നത്. ആ രീതിയില്‍ തന്നെ കാര്യങ്ങള്‍ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article