വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു : പ്രതിക്ക് 7 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

വ്യാഴം, 12 ഡിസം‌ബര്‍ 2024 (21:30 IST)
മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോടതി പ്രതിയായ യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുറത്തൂർ സ്വദേശി നിയാസിനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 
 
2012 നവംബർ 12‌നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടിൽ രാത്രി അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് പോക്സോ വകുപ്പ് ഉൾപ്പെടെ ചേർത്ത് തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍