മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുത്, ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

അഭിറാം മനോഹർ

ബുധന്‍, 4 ഡിസം‌ബര്‍ 2024 (17:58 IST)
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും എന്തുകൊണ്ടാണ് കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
 
രൂക്ഷഭാഷയിലുള്ള വിമര്‍ശനമാണ് കോടതി ദേവസ്വങ്ങള്‍ക്ക് നല്‍കിയത്. ഇക്കാര്യത്തില്‍ സാമാന്യബുദ്ധി പോലും ഇല്ലെയെന്ന് കോടതി ചോദിച്ചു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ഓഫീസറോട് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ആനകളും ആളുകളും തമ്മില്‍ 8 മീറ്റര്‍ അകലവും ആനകള്‍ തമ്മില്‍ 3 മീറ്റര്‍ അകല്‍വും എന്ന ഹൈക്കോടതി നിര്‍ദേശം പാലിച്ചില്ലെന്ന് കാട്ടിയാണ് വനം വകുപ്പ് തൃപ്പൂണ്ണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുത്തത്.  ആന എഴുന്നള്ളിപ്പ് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും ദൂരപരിധി പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍