എറണാകുളം : ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് റയില്‍വേ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. അഞ്ച് സ്‌പെഷ്യല്‍ എഫ്.സി ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക. ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെയാണ് ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക.
കൂടാതെ ട്രെയിന്‍ നമ്പര്‍ 07183 നരസാപൂര്‍ - കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 15, 22 തിയതികളിലും, ട്രെയിന്‍ നമ്പര്‍ 07184 കൊല്ലം-നരസാപൂര്‍ സ്‌പെഷ്യല്‍ ജനുവരി 17, 24 തിയതികളിലും സര്‍വ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07181 ഗുണ്ടൂര്‍- കൊല്ലം സ്‌പെഷ്യല്‍ ജനുവരി 4,11,18 തിയതികളിലും, ട്രെയിന്‍ നമ്പര്‍ 07182 കൊല്ലം കാക്കിനാട സ്‌പെഷ്യല്‍ ജനുവരി 06 നും സര്‍വ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07179 കാക്കിനട ടൗണ്‍ കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി ഒന്നിനും, 8 നും സര്‍വീസ് നടത്തും.
ഇത് കൂടാതെ ട്രെയിന്‍ നമ്പര്‍ 07180 കൊല്ലം ഗുണ്ടൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 3നും 10 നും സര്‍വ്വീസ് നടത്തും. ഈ പ്രത്യേക ട്രെയിനുകള്‍ക്ക് പ്രധാന സ്റ്റേഷനുകളിലാവും സ്റ്റോപ്പ് ഉണ്ടാവുക.