ബാങ്കിലെ പണയ സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ് : ബാങ്ക് ജീവനക്കാരൻ പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 15 ഡിസം‌ബര്‍ 2024 (10:55 IST)
കണ്ണൂർ : ബാങ്കിൽ ഇടപാടുകാർ പണയം വച്ചിരുന്ന സ്വർണ്ണത്തിനു പകരം മുക്കുപണ്ടം വച്ചു തട്ടിപ്പു നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. കേരളാ ഗ്രാമീൺ ബാങ്ക് താഴെ ചൊവ്വ ശാഖ അസിസ്റ്റൻ്റ് മാനേജർ കണ്ണാടിപ്പറമ്പ് സ്വദേശി വി.സുമേഷ് (38) ആണ് അറസ്റ്റിലായത്.
 
ബാങ്കിലെ ലോക്കറിൽ നിന്ന് ഇയാൾ 34 ലക്ഷം രൂപാ വിലവരുന്ന സ്വർണ്ണമാണ് തട്ടിയെടുത്തത്. 
ബാങ്ക് സീനിയർ മാനേജർ വത്സല കണ്ണൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇൻസ്പെകടർ ശ്രീജിത്ത് കൊടിയേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍