മാനസിക പീഡനത്തില്‍ മനംനൊന്ത് പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യർ

ഞായര്‍, 15 ഡിസം‌ബര്‍ 2024 (09:16 IST)
ബെഗളൂരു : ഭാര്യയുടെയും ഭാര്യാ പിതാവിൻ്റെയും മാനസിക പീഡനത്തിൽ മനം നൊന്ത് പോലീസ് കോൺസ്റ്റബിൾ ആത്മിത്യ ചെയ്തു. ബംഗളൂരു ഹുളിമാവ് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തിരുപ്പണ്ണ (34) ആണ് ആത്മഹത്യ ചെയ്തത്. പോലീസ് യൂണിഫോം ധരിച്ച നിലയിലായിരുന്നു മുതദ്ദേഹം കണ്ടെത്തിയത്. 
 
തിരുപ്പണ്ണയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നാണ് കണ്ടെത്തിയത്. സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
 
താൻ ആത്മഹത്യ ചെയ്യുകയാണ് എന്നും ഈ മനസ് അത്രമേല്‍ വേദനിച്ചത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നത് എന്നും ആത്മത്യാ കുറിപ്പിലുണ്ട് . ഭാര്യയില്‍ നിന്നും ഭാര്യയുടെ പിതാവില്‍ നിന്നുമുള്ള മാനസിക പീഡനമാണ് ഈ തീരുമാനത്തിന് കാരണമെന്ന് തിരുപ്പണ്ണ കുറിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 7.26ന് ഭാര്യയുടെ പിതാവ് യമുനപ്പ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും താൻ ഇല്ലാതായാല്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.
 
 സംഭവത്തില്‍ ആരോപണ വിധേയവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍