സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍. വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം പണം ആവശ്യപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ കേന്ദ്രസഹാ മന്ത്രിയായ മുരളീധരന്‍. കേരളം വ്യോമസേനയ്ക്ക് പണം നല്‍കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണെന്നും മുരളീധരന്‍ പറഞ്ഞു.