One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

അഭിറാം മനോഹർ

ചൊവ്വ, 17 ഡിസം‌ബര്‍ 2024 (12:58 IST)
ലോകസഭയില്‍ ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ് ബില്‍ അവതരിപ്പിച്ച് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. പാര്‍ലമെന്റ്, നിയമസഭാ തിരെഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ബില്‍ ഭരണഘടനയുറ്റെ അടിസ്ഥാന സിദ്ധാന്തത്തിനെതിരായ ആക്രമണമാണെന്നും സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് എം പി മനീഷ് തിവാരി പറഞ്ഞു.
 
ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ് എന്ന എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഖ്യാപിത നയം സംബന്ധിച്ച് മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി മാര്‍ച്ചിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബില്‍ ഇന്ത്യയുടെ നാനാത്വത്തെ തകര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അഭിപ്രായപ്പെട്ടു. ഇത് രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ബിജെപി നീക്കമാണെന്നും സമാജ് വാദി പാര്‍ട്ടി പറഞ്ഞു. ബില്ലിനെ എതിര്‍ത്ത് ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ഡിഎംകെ ഉള്‍പ്പടെയുള്ള പ്രാദേശിക പാര്‍ട്ടികളും രംഗത്ത് വന്നു. അതേസമയം ടിഡിപി ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍