കഷ്ടിച്ച് ജയിച്ചുവന്നതാണ്, എല്ലാം ജനം കാണുന്നുണ്ട്, അടുത്ത തവണ ഷാഫി തോൽക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2023 (13:19 IST)
ബ്രഹ്മപുരം പ്രശ്നത്തിൽ കൊച്ചി കോർപ്പറേഷനിലെ കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്ക് നേരെയുണ്ടായ പോലീസ് നടപടി നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷ  അംഗങ്ങളും സ്പീക്കർ എ എൻ ഷംസീറും തമ്മിൽ തർക്കം. അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചപ്പോൾ ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും വെറുതെ ഇമേജ് മോശമാക്കേണ്ടെന്നും സ്പീക്കർ പറഞ്ഞു.
 
ഷാഫി പറമ്പിൽ, ടിജെ വിനോജ്,സി ആർ മഹേഷ്കുമാർ,സനീഷ് കുമാർ ജോസഫ് തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞായിരുന്നു സ്പീക്കറുടെ പരാമർശം. എല്ലാവരും കഷ്ടിച്ച് വന്നവരാണെന്നും എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. നിങ്ങൾക്ക് തന്നെയാണ് മോശം. ഇനിയും ഇവിടെ വരേണ്ടവരാണ് ഇതെല്ലാം ജനം കാണുന്നുണ്ട് എന്ന തരത്തിലായിരുന്നു സ്പീക്കറുടെ പ്രതികരണം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article