കൊലപാതകം വിവാഹാഭ്യർത്ഥന നിരസിച്ചതിന്, അജാസ് മുൻപും സൗമ്യയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി സൗമ്യയുടെ അമ്മ

Webdunia
ഞായര്‍, 16 ജൂണ്‍ 2019 (13:12 IST)
അജാസ് സൗമ്യയെ കൊലപ്പെടുത്താൻ കാരണം വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള മുൻ വൈരാഗ്യമെന്ന് സൗമ്യയുടെ അമ്മ ഇന്ദിര. സൗമ്യയെ അജാസ് മുൻപും കൊലപ്പെടൂത്താൻ ശ്രമിച്ചിരുന്നു എന്നും ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇന്ദിര വ്യക്തമാക്കി. ഇക്കാര്യങ്ങൾ വള്ളികുന്ന എസ് ഐയെ ധരിപ്പിച്ചിരുന്നതായും ഇന്ദിര പറഞ്ഞു 
 
അജസിൽനിന്നും സൗമ്യ ഒന്നരലക്ഷം രൂപ കടംവാങ്ങിയിരുന്നു. അത് തിരിക്കെ നൽകിയെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ സൗമ്യ അജാസിന്റെ അക്കൗണ്ടിലേക്ക് പനം അയച്ചു. ഇത് അജാസ് വീണ്ടും സൗമ്യയുടെ അക്കൗണ്ടിലേക്ക് തന്നെ തിരികെ അയച്ചു. തുടർന്ന് സൗമ്യയും ഇന്ദിരയും രണ്ടാഴ്ച മുൻപ് ആലുവയിലെത്തി പണം തിരികെ നൽകാൻ ശ്രമിച്ചു എങ്കിലും പണം വാങ്ങാൻ അജാസ് തയ്യാറായില്ല. 
 
തന്നെ വിവാഹം കഴിക്കണം എന്നതായിരുന്നു അജാസിന്റെ ആവശ്യം. രണ്ട് തവണ വീട്ടിൽ വന്ന് അജാസ് സൗമ്യയെ ശാരീരികമയും മനസികമായും ഉപദ്രവിച്ചിച്ചിരുന്നു എന്നും ഇന്ദിര പറഞ്ഞു. വിവാഹത്തിന് അജാസ് സൗമ്യയെ പലപ്പോഴായി നിർബന്ധിച്ചിരുന്നു എന്നാൽ ഇതിന് തായാറാവാതെ വന്നതിലുള്ള പകയാണ്  കൊലപാതകത്തിലേക്ക് നയിച്ചത്‌ എന്ന് പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

Next Article