ജോസ് കെ മാണി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് പാർട്ടി വിട്ടുപോകുന്നതിന് തുല്യമെന്ന് പിജെ ജോസഫ്, കെരള കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ

Webdunia
ഞായര്‍, 16 ജൂണ്‍ 2019 (11:36 IST)
കേരള കോൺഗ്രസ്, ജോസ് കെ മാണിക്കൊപ്പമോ, അതോ പി ജെ ജോസഫിനൊപ്പം നിൽക്കുമോ എന്ന കാര്യം ഞായറാഴ്ച ഉച്ചയോടെ വ്യക്തമാകും. പാർട്ടി ചെയർമാൻ സ്ഥാനത്തിനെ ചൊല്ലി കേരള കോൺഗ്രസിൽ വലിയ പൊട്ടിത്തെറികളാണ് സംഭവികുന്നത്. പാർട്ടി പിടിക്കാൻ ജോസ് കെ മാണി ബദൽ സംസ്ഥാന യോഗം വിളിച്ചതോടെ പാർട്ടി പിളർന്നേക്കും എന്ന സൂചനയാണ് നൽകുന്നത്.
 
ബദൽ സംസ്ഥാന സമിതി വിളിച്ചുചേർത്തത് പാർട്ടി ഭരനഘടനക്ക് വിരുദ്ധമാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് കമ്മറ്റി ചെയർമാൻ പി ജെ ജോസഫ് തുറന്നടിച്ചു. ഇകാര്യം ജോസ് കെ മാണിയെയും മെയിൽ മുഖാന്തരം പി ജെ ജോസഫ് അറിയിച്ചിട്ടുണ്ട് യോഗത്തിൽ പങ്കെടുക്കരുത് എന്ന സംസ്ഥാന സമിതി അംഗങ്ങൾക്ക് പി ജെ ജോസഫ് നോട്ടീസ് നൽകിയിട്ടുണ്ട്. 
 
28 അംഗ ഹൈപവർ കമ്മറ്റിയിൽ 15 അംഗങ്ങൾ തനിക്കൊപ്പമാണെന്ന് പി ജെ ജോസഫ് അവകാശപ്പെട്ടു. പാർട്ടിയെ സ്നേഹികുന്നവർ ആരും ജോസ് കെ മാണി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് മോൻസ് ജോസഫ് എം എൽ എ വ്യക്തമാക്കി. പ്രശ്നൺഗൾ രൂക്ഷമായതോടെ ഉമ്മൻ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പടെയുള്ള നേതാക്കൾ അനുരഞ്ജന ചർച്ചകൾ നടത്തി എങ്കിലും ചെയർമാൻ സ്ഥാനം വിട്ടുനൽകാൻ തയ്യാറല്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജോസ് കെ മാണി.   

അനുബന്ധ വാര്‍ത്തകള്‍

Next Article