സൗമ്യയെ ഇടിടിച്ചിട്ട കാറിനുള്ളി കത്തിയും കൊടുവാളും രണ്ട് കുപ്പി പെട്രോളും. രണ്ട് സിഗരറ്റ് ലൈറ്ററുകളും ഉണ്ടായിരുന്നു. ഇതിൽ കത്തിയും കൊടുവാളും വിപണിയിൽ ലഭിക്കുന്ന വിധത്തിലുള്ളതല്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിക്കും കൊടുവാളിനും സാധരണ വിപണിയിൽ ലഭികുന്നതിനേക്കാൾ നീളവും മൂർച്ചയുമുണ്ട്. ഇതാണ് കൃത്യത്തിനായി ആയുധങ്ങൾ പ്രതി പ്രത്യേകം പണിയിച്ചതാവാം എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരാൻ കാരണം.
എന്നാൽ ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സൗമ്യയെ ഏതുവിധേനെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അജാസ് എത്തിയത് എന്ന് വാഹനം പരിശോധിച്ചതോടെ പൊലീസിന് വ്യക്തമായിരിന്നു. ഒന്ന് നഷ്ടപ്പെട്ടാൽ മറ്റൊന്ന് ഉപയോഗിക്കാനാണ് രണ്ട് കത്തിയും രണ്ട് കുപ്പിയും പെട്രോളും രണ്ട് ലൈറ്ററുകളും പ്രതി കരുതിയത്.