തിരുവനന്തപുരത്ത് മൂന്നേമുക്കാൽ കോടിയുടെ സ്വർണ്ണം പിടികൂടി

എ കെ ജെ അയ്യര്‍
വ്യാഴം, 11 ഏപ്രില്‍ 2024 (17:06 IST)
തിരുവനന്തപുരം : വിദേശത്തു നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നു വന്നിറങ്ങിയ യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കോടിയുടെ സ്വണ്ണം പിടി കൂടി.  സിലിണ്ടർ, മാലകൾ, വളയം, മറ്റുപകരണങ്ങൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു 5.85 കിലോ വരുന്ന അനധികൃതമായി കൊണ്ടുവന്ന സ്വർണ്ണം പിടി കൂടിയത്. പതിനഞ്ചിലധികം യാത്രക്കാരിൽ നിന്നായാണ് കസ്റ്റംസിൻ്റെ എയർ ഇൻ്റലിജൻസ് യൂണിറ്റ് ഈ സ്വർണ്ണം പിടിച്ചത്.
 
ഈ യാത്രക്കാരെല്ലാവരും തന്നെ 200, 300, 500 ഗ്രാം വീതം വരുന്ന സ്വർണ്ണമാണ് കടത്താൻ ശ്രമിച്ചു പിടിയിലായത്.  പിടിയിലായവരിലെ ഒരു യാത്രക്കാരൻ ഒരു കോടി രൂപയോളം വരുന്ന സ്വർണ്ണമാണ് കടത്താൻ ശ്രമിച്ചത്. ഒരു കോടിക്ക് മുകളിലാണ് കടത്താൻ ശ്രമിച്ച സ്വർണ്ണത്തിൻ്റെ വില എങ്കിൽ യാത്രക്കാരനെ അസ്റ്റ് ചെയ്തു കോടിതിയിൽ ഹാന്ദരാക്കിൽ ശേഷം റിമാൻഡ് ചെയ്യും. ഒരു കോടിക്ക് താഴെയാണ് വിലയെങ്കിൽ കേസെടുത്ത് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയാണ് പതിവ്.

അനുബന്ധ വാര്‍ത്തകള്‍

Next Article