കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാലു പശുക്കള്‍ ചത്തു; പ്രദേശവാസികള്‍ ആശങ്കയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ഏപ്രില്‍ 2024 (16:38 IST)
കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാലു പശുക്കള്‍ ചത്തതിനുപിന്നാലെ പ്രദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. കാളിയത്ത്മുക്ക് പൂതേരിപ്പാറ പ്രദേശത്താണ് സംഭവം. ഇവിടത്തെ സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട്, ഗിരീഷ് കുന്നത്ത്, ചന്ദ്രിക കിഴക്കേ മുതുവോട്ട് എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
 
പശുക്കളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവരോട് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരുവ് നായ, കീരി എന്നിവയുടെ കടിയേറ്റാണ് കന്നുകാലികളില്‍ സാധാരണയായി രോഗം പടരുന്നത്. ഈ സാഹചര്യത്തില്‍ തുറന്ന സ്ഥലങ്ങളില്‍ പശുവിനെ കെട്ടരുതെന്ന് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article