ശക്തമായ തിരമാല; തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 8 മാര്‍ച്ച് 2024 (10:48 IST)
bridge
ശക്തമായ തിരമാലയില്‍ തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകര്‍ന്നു. പാലം രണ്ടായി വേര്‍പെടുകയായിരുന്നു. കടല്‍പ്പാലം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തകര്‍ന്നത്. 1959-ല്‍ പുനര്‍നിര്‍മ്മിച്ച പാലം രാജ തുറെ കടല്‍പ്പാലം എന്നാണ് അറിയപ്പെട്ടിരുന്നത്. 
 
2017-ലെ ഓഖി ചുഴലിക്കാറ്റിലും 2021-ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 1825-ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. 1947-ല്‍ എം വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ നിരവധിപേരാണ് മരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍