തിരുവനന്തപുരത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 മാര്‍ച്ച് 2024 (10:02 IST)
തിരുവനന്തപുരത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. ചെങ്കോട്ടുകോണത്ത് ജി സരിതയാണ് മരിച്ചത്. 46 വയസായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരിച്ചത്.
 
കേസിലെ പ്രതി ബിനു ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ബിനു സരിതയെ വീട്ടില്‍ നിന്നും വിളിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സംസാരിക്കുകയും വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. പിന്നാലെയാണ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍