കടയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് തീ പടരാന്‍ കാരണമെന്നാണ് കരുതുന്നത്. അഗ്‌നിശമനസേന എത്തിയാണ് തീ കെടുത്തിയത്. അപകടകാരണം കൂടുതല്‍ പരിശോധനയ്ക്കുശേഷമെ വ്യക്തമാകുകയുള്ളുവെന്ന് അഗ്‌നിശമനസേന അറിയിച്ചു.