56 ലക്ഷത്തിൻ്റെ സ്വർണ്ണക്കടത്ത്: 7 പേർ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 1 മെയ് 2024 (18:22 IST)
കോഴിക്കോട് : 56 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 7 പേരെ കസ്റ്റംസ് പിടികൂടി. വിദേശത്തു നിന്നു കരിപ്പൂർ വിമാന താവളത്തിൽ വന്നിറങ്ങിയ കുറ്റ്യാടി സ്വദേശി ലബീബ് എന്ന 19 കാരനാണ് ആദ്യം പിടിയിലായത്.
 
എന്നാൽ ഇയാൾ സ്വർണ്ണം കൊണ്ടു വന്ദന്ന കാര്യം അറിഞ്ഞ് ഇതു തട്ടിയെടുക്കാൻ എത്തിയ 6 അംഗ സംഘ വും ഇയാൾക്കൊപ്പം പിടിയിലായി.
 
 സ്വർണ്ണം കവരാൻ എത്തിയ കണ്ണൂർ പാനൂർ സ്വദേശി നിധിൻ, അഖിലേഷ്, മുജീബ്, അജ്മൽ, മുനീർ, നജീബ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
 
 സ്വർണ്ണം കൊണ്ടു വന്ന ലബീബിന്റെ അറിവോടെയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതെന്നാണ്  പൊലീസ് പറയുന്നത്. ലബീബ് ഖത്തറിൽ നിന്നാണ് സ്വർണം കടത്തിക്കൊണ്ടു വന്നത്.  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സ്ഥിരം സ്വർണ്ണക്കടത്ത് സംഘങ്ങൾ ഇതിൻ്റെ പിന്നിലുണ്ടോ എന്നാണ് അധികാരികളുടെ സംശയം

അനുബന്ധ വാര്‍ത്തകള്‍

Next Article