സ്വര്‍ണ ഇടപാട് മുതല്‍ ലോറി കച്ചവടംവരെ ; ശുഹൈബിന്റെ കുടുംബത്തിനായി പിരിച്ച തുകയെടുത്ത് യൂത്തന്‍‌മാര്‍ സ്വന്തം കടം വീട്ടി

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (18:52 IST)
മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കുടുംബത്തിനായി പിരിച്ചെടുത്ത തുക യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം കടം വീട്ടി. 90 ലക്ഷത്തോളം രൂപ പിരിച്ചെടുത്തപ്പോള്‍ സ്വന്തം കടങ്ങള്‍ വീട്ടുന്നതിനായി ലക്ഷങ്ങളാണ് നേതാക്കാള്‍ ഈ ഫണ്ടില്‍ നിന്നും വകമാറ്റിയത്.

കോണ്‍ഗ്രസ് എളയാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ശുഹൈബിനൊപ്പം ചേര്‍ന്ന് നടത്തിയ ചില വന്‍ ഇടപാടുകളാണ് ഫണ്ട് ചോരാന്‍ കാരണമായത്. കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയില്‍ നിന്നും ഇരുവരും ചേര്‍ന്ന് 25 പവന്‍ സ്വര്‍ണം വാങ്ങുകയും മറിച്ചു വില്‍ക്കുകയും ചെയ്‌തിരുന്നു.

ശുഹൈബ് കൊല്ലപ്പെട്ടതിനു പിന്നാലെ ജ്വല്ലറി ഉടമ സ്വര്‍ണത്തിന്റെ പണം റിജിലിനോട് ആവശ്യപ്പെട്ടു. തുക തിരികെ ഭീമമായ തുക തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ ശുഹൈബിന്റെ പേരിലുള്ള ഫണ്ടില്‍ നിന്നും പണമെടുത്ത് കടം വീട്ടി.

ശുഹൈബും റിജിലും ചേര്‍ന്ന് പഴയ ലോറി വാങ്ങി മറിച്ചു വിറ്റവകയില്‍ 10 ലക്ഷം രൂപയും കാര്‍ വിറ്റതിന്റെ പേരില്‍ മറ്റൊരു സാമ്പത്തിക ബാധ്യതയും നിലനിന്നിരുന്നു. ഈ കടം വീട്ടാനും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിലവഴിച്ചത് പിരിച്ചെടുത്ത പണമാണ്.

ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചോര്‍ന്നതോടെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ഓഫീസില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. റിജിലിനെതിരെയായിരുന്നു കൂടുതല്‍ പേരും രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article