'സത്യം എത്രയൊക്കെ മൂടിവെച്ചാലും തെളിയിക്കപ്പെടും, പടച്ചവൻ നേരിട്ട് കോടതിയിൽ വന്ന് പറഞ്ഞ വിധിയാണിത്. ഉന്നതര്‍ക്ക് കേസിൽ പങ്കുള്ളതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിർക്കുന്നത്' കണ്ണൂരിൽ വധിക്കപ്പെട്ട ശുഹൈബിന്റെ സഹോദരിയുടെ വാക്കുകളാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. കേസ് ഡിവിഷൻ ബെഞ്ചാണ് പരിഗണക്കേണ്ടത് എന്ന സർക്കാർ അഭിഭാഷകന്റെ വാദം മുതലങ്ങോട്ട് രൂക്ഷ വിമർഷനങ്ങളാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടിവന്നത്. താൻ ഈ കേസ് പരിഗണിക്കേണ്ടതില്ലാ എന്നാണോ സർക്കാർ പറയുന്നത് എന്നതായിരുന്നു കോടതിയുടെ ആദ്യത്തെ ചോദ്യം. പിന്നീട് കണ്ണൂരിൽ നടക്കുന്ന കൊലപാതകങ്ങളുടെ ഗൂഢാലോചന പുറത്തുവരാറില്ല എന്ന ഗൗരവമാർന്ന പരാമർശവും കോടതി നടത്തി.
അതോടൊപ്പം, പോലീസിനെയും കോടതി കണക്കറ്റ് വിമർശിച്ചു. ശുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാടിനെ തുടർന്ന് ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.