പോലീസിന്റെ കൂറ് നാഗ്‌പൂരിനോടല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് ഷാഫി പറമ്പിൽ

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (13:45 IST)
കേരള പോലീസിന്റെ കൂറ് നാഗ്പൂരിനോടല്ലെന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് ഷാഫി പറമ്പിൽ. യു എ പി എയും, എൻ ഐ എയും പോലുള്ള അനാവശ്യ സാഹചര്യങ്ങൾ ഇവിടേക്ക് വലിച്ചിഴക്കാതിരിക്കാൻ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും ഷാഫി പറമ്പിൽ എം എൽ എ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നടന്ന ചർച്ചയിലാണ് ഷാഫി തന്റെ നിലപാട് വ്യക്തമാക്കിയത്.
 
വർഗീയതയുടേയും മതത്തിന്റെയും പെരിൽ നടക്കുന്ന അക്രമണങ്ങളിലല്ല ഇന്ത്യ ലോകത്തെ വിസ്മയിപ്പിച്ചതെന്നും. ആ രാജ്യത്താണ് പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്ന നാണംകെട്ട അവസ്ഥ ഭരണഗൂഡം ഏർപ്പെടുത്തിയതെന്നും ഷാഫി പറഞ്ഞു. ഇത്തരത്തിൽ നടക്കുന്ന എല്ലാ ശ്രമങ്ങളെയും തകർക്കാൻ കേരളം മുൻപന്തിയിൽ കാണൂമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article