സര്‍വീസ് സഹകരണബാങ്കില്‍ അഞ്ചരക്കിലോ സ്വര്‍ണ്ണത്തിന്റെ കവര്‍ച്ച

എ കെ ജെ അയ്യര്‍
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (14:49 IST)
ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ സര്‍വീസ് സഹകരണ സംഘത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തു. ഇതിനൊപ്പം നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
 
കഴിഞ്ഞ നാല് ദിവസങ്ങളായി അവധിയിലായിരുന്ന സഹകരണ സംഘം ഇന്ന് രാവിലെ തുറന്നപ്പോഴാണ് കവര്‍ച്ച അറിയുന്നത്. പണയം വച്ച സ്വര്‍ണ്ണവും ബാങ്കിനുണ്ടായിരുന്ന നാലര ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article