സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. നാല് ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണയാണ്. പൊതു ഭരണ വകുപ്പിന്റെ ഇലക്ട്രിക് സെക്ഷനില്‍ രാവിലെ പാമ്പിനെ കണ്ടതിന് പിന്നാലെയാണ് ജല വിഭവ വകുപ്പില്‍ പാമ്പിനെ കണ്ടെത്തിയത്. രാവിലെ 10 മണിക്കാണ് ആദ്യം പാമ്പിനെ കാണുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലെത്തിയ ജീവനക്കാര്‍ പാമ്പിനെ അടിച്ചുകൊന്നു.
ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് പാമ്പിനെ കാണുന്നത്. ഉച്ചയ്ക്ക് 3 മണിക്ക് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇതിനെ വനം വകുപ്പിനാണ് കൈമാറിയത്. ഇതിനുശേഷം ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ക്ക് പേടിയില്ലാതെ ജോലി ചെയ്യാനുള്ള അവസരം ഒരുക്കേണ്ടത് സര്‍ക്കാരാണെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പറഞ്ഞു.