സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടയ്ക്കും; ജൂണ്‍ ഒന്നിനു തുറക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 മാര്‍ച്ച് 2023 (10:25 IST)
സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാ ഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. അധ്യയന വര്‍ഷത്തിനു സമാപനം കുറിച്ച് സ്‌കൂളുകള്‍ നാളെ അടയ്ക്കും. ജൂണ്‍ ഒന്നിനു പുതിയ അധ്യയനവര്‍ഷം തുടങ്ങും. 
 
ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മേയ് രണ്ടിനു നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17ന് ആരംഭിക്കും. മേയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article