ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 മാര്‍ച്ച് 2023 (19:38 IST)
ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം കൈമനം സ്വദേശി ഡോ. ജി ഗണേശ് കുമാറിനെയാണ് പുന്നലത്ത് പടിയിലുള്ള വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ ആശുപത്രി കാഷ്വാലിറ്റി വിഭാഗം മെഡിക്കല്‍ ഓഫീസറാണ്. മൂന്നു വര്‍ഷമായി ജനറല്‍ ആശുപത്രിയിലുണ്ട്.
 
വാടക വീട്ടില്‍ രാവിലെ സുഹൃത്ത് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടിരിക്കയായിരുന്നു. ഏറെ നേരമായിട്ടും കതക് തുറക്കാഞ്ഞതിനെ തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കയായിരുന്നു. വിവരം പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തിയാണ് കതക് തുറന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍