തിരുവനന്തപുരത്ത് പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 49 വര്‍ഷം കഠിന തടവും 86,000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 മാര്‍ച്ച് 2023 (19:27 IST)
പതിനാറുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി ആര്യനാട് പുറുത്തിപ്പാറ കോളനി ആകാശ് ഭവനില്‍ ശില്പി (27) ക്ക് നാല്‍പ്പത്തി ഒമ്പത് വര്‍ഷം കഠിന തടവും 86,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശനന്‍ വിധി ന്യായത്തില്‍ പറയുന്നുണ്ട്. പിഴ തുക ഇരയായ കുട്ടിക്ക് നല്‍ക്കണം. പ്രതി പല തവണ നേരിട്ടും  ഫോണിലൂടെയും കുട്ടിയെ  ശല്യം ചെയ്തിരുന്നു. അങ്ങനെയിരിക്കെ 2021 ആഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് പ്രതി കുട്ടിയുടെ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു.കുട്ടി പ്രതിരോധിച്ചപ്പോള്‍  കൈകള്‍ പിന്നോട്ടാക്കി ഷാള്‍ വെച്ച് കെട്ടുകയും വാ പൊത്തി പിടിച്ചതിന് ശേഷമാണ് പീഡിപ്പിച്ചത്. 
 
തുടര്‍ന്ന് 2021 സെപ്തംബര്‍ 24 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയക്ക് കുട്ടി വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോള്‍ പ്രതി കുളിമുറി തള്ളി തുറന്ന് കയറി പീഡിപ്പിച്ചു. കുട്ടിയുടെ വീട്ടുകാര്‍ പുറത്ത് പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതി പീഡിപ്പിക്കാന്‍ കയറിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഭയന്ന് ആരോടും പറഞ്ഞില്ല. പ്രതി മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയായതിനാല്‍ കുട്ടി ഭയന്ന് പോയി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വയറ് വേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. തുടര്‍ന്നാണ് ആര്യനാട് പൊലീസ് കേസ് എടുത്തത്.എസ്.റ്റി ആശുപത്രിയില്‍ കുട്ടി ഗര്‍ഭഛിദ്രം ചെയതു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍