തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 2313കാര്‍ഡുകള്‍ പുറത്തായി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 മാര്‍ച്ച് 2023 (16:01 IST)
തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 2313കാര്‍ഡുകള്‍ പുറത്തായി. മൂന്നുമാസത്തിലേറെ തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്നാണ് പിഎച്ച്എച്ച്, എഎവൈ, എന്‍പിഎസ് എന്നീ വിഭാഗങ്ങളില്‍നിന്ന് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.
 
അന്ത്യോദയ വിഭാഗം (എഎവൈ) 123, മുന്‍ഗണനാ വിഭാഗം (പിഎച്ച്എച്ച്) 1575, മുന്‍ഗണനേതരം സബ്‌സിഡി വിഭാഗം (എന്‍പിഎസ്)- 615 കാര്‍ഡുകളുമാണ് നോണ്‍ പ്രയോരിറ്റി-നോണ്‍ സബ്‌സിഡി (വെള്ള കാര്‍ഡ്) വിഭാഗത്തിലേക്ക് മാറ്റിയത്. ജില്ലയില്‍ 10,31,952 റേഷന്‍ കാര്‍ഡുകളും 47,02,954 ഉപഭോക്താക്കളുമാണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍