കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കിലേക്ക് നീട്ടുന്നു

Webdunia
വ്യാഴം, 30 മാര്‍ച്ച് 2023 (10:03 IST)
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതില്‍ 1571.05 കോടി സംസ്ഥാന വിഹിതമാണ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ 11.2 കിലോമീറ്ററാണ് രണ്ടാം ഘട്ടം. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. 11 സ്റ്റേഷനുകളാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. നിര്‍മാണത്തിന് മുന്നോടിയായുള്ള റോഡ് നവീകരണം 80 ശതമാനം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article