പ്രളയത്തിൽ മുങ്ങി മലപ്പുറം, വ്യോമസേന പകർത്തിയ ആകാശ ദൃശ്യങ്ങൾ

Webdunia
ഞായര്‍, 11 ഓഗസ്റ്റ് 2019 (14:43 IST)
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെയു മലവെള്ളപ്പാച്ചിലിനെയും തുടർന്ന് വെള്ളത്തിൽ മൂടിയിരിക്കുകയാണ് മലപ്പുത്തിന്റെ മിക്ക പ്രദേശങ്ങളും. ഇന്ന് മഴക്ക് നേരിയ ശമനം ഉണ്ടെങ്കിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്.  
 
സംസ്ഥാനത്ത് ഇന്ന് കാലാവസ്ഥ അനുകൂലമായ സഹചര്യത്തിൽ വ്യോമ സേന ഉൾപ്പടെ രക്ഷാ പ്രവർത്തനം ഊർജിതമാക്കി. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യാനും ഒറ്റപ്പെട്ടവരെ രക്ഷിക്കാനും വ്യോമസേന ഹെലികോപ്ടറിന്റെ സഹായം തേടാം എന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. 
 
വ്യോമസേനയുടെ Mi-17V5  ഹെലികോപ്ടറാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വ്യോമസേന മലപ്പുറത്തിന്റെ മുകളിലൂടെ പറന്നിരുന്നു. ഈ സമയത്ത് പകർത്തിയ ചിത്രങ്ങളും വീഡിയോകളും സൈന്യം സാമൂഹ്യ മാധ്യങ്ങൾ വഴി പങ്കുവച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article