പ്രത്യേക ചിഹ്നങ്ങൾ ധരിച്ച് ആരും ക്യാംപുകളിൽ കയറേണ്ട: വ്യാജ പ്രചരണങ്ങൾ നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റമെന്ന് മുഖ്യമന്ത്രി

ഞായര്‍, 11 ഓഗസ്റ്റ് 2019 (14:15 IST)
തിരുവനന്തപുരം: പ്രത്യേക ചിഹ്നങ്ങളോ അടയാളങ്ങളോ ധരിച്ഛ് ആരും ദുരിതാശ്വാസ ക്യാംപുകളിലേക്ക് കയറേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാംപുകളിലെ ആളുകളെ കാണാൻ പോകുന്നവർ ചിട്ട പാലിക്കണം എന്നും എല്ലാവരും ക്യാംപിനകത്തേക്ക് പ്രവേശിണ്ടക്കേൺറ്റ കാര്യമില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 
പ്രളയ രക്ഷാ പ്രവർത്തങ്ങളെ ബാധിക്കുന്ന തരത്തിൽ ചിലർ വ്യജ പ്രചരണങ്ങൾ നടത്തുകയാണ്, ഇത് നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ്. വടക്കൻ ജില്ലകളിൽ മഴക്ക് ശമനം ഉണ്ട്. കണ്ണൂർ കാസർഗോട് വയനാട് ജില്ലകളിൽ റെഡ് അലെർട്ട് നിലവിലുണ്ട് ഇവിടെയുള്ളവർ ജാഗ്രത പുലർത്തണം. രണ്ട് ദിവസം കൂടി മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥ പ്രവചനം.  
 
ഞായറഴ്ച രാവിലെ 9 മണിവരെ 60 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിത്. മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുക്കാൻ കാലാവസ്ഥ തടസമാകുന്നുണ്ട്. മലപ്പുറത്തും വയനാടും വ്യോമ സേന ഉൾപ്പടെയുഌഅവരുടെ നേതൃത്വത്തിൽ 'രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് 1551 ക്യാംപുകളിലായി 65548 കുടുംബങ്ങൾ കഴിയുന്നതായും മുഖ്യമന്ത്രി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍