'എടാ കൊള്ളാം' എന്ന്, മോഹൻ‌ലാൽ, 'നിനക്ക് വച്ചിട്ടുണ്ട്' എന്ന് പ്രിയദർശൻ !

ഞായര്‍, 11 ഓഗസ്റ്റ് 2019 (12:24 IST)
മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ചിട്ടുള്ള നിർമ്മാതാവാണ് ജി സുരേഷ് കുമാർ. സൗഹൃദമാണ് സുരേഷ് കുമാറിനെ സിനിമയിലെത്തിച്ചത് എന്ന് പറയാം. കൂട്ട് മോഹ‌ൻലാലും പ്രിയദർശനുമായിരുന്നു എന്ന് മലയാളി പ്രേക്ഷകർക്ക് മുഴുവനും അറിയാവുന്നതാണ്. നിർമ്മാണത്തിൽനിന്നും അഭിനയ രംഗത്ത് കൂടി സജീവമാവുകയാണ് സുരേഷ് കുമാർ.
 
ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാംബി എന്ന ചിത്രത്തിലൂടെ വ്യത്യസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥനായി പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടും എത്താൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ സുരേഷ് കുമാർ. തന്റെ അഭിനയത്തെ കുറിച്ച് സുഹൃത്തുക്കളായ മോഹ‌ൻലാലിന്റെയും പ്രിയദർശന്റെയും പ്രതികരണം തുറന്നു പ്രഞ്ഞിരിക്കുകയാണ് സുരേഷ് കുമാർ.  
 
'എടാ കൊള്ളാം കേട്ടോ' എന്നാണ് സിനിമ കണ്ട ശേഷം മോഹൻലാൽ വിളിച്ചുപറഞ്ഞത്. 'നിനക്ക് ഞാൻ വച്ചിട്ടുണ്ട് എന്നായിരുന്നു പ്രിയന്റെ പ്രതികണം. അത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ കൊച്ചി രാജവിന്റെ വേഷം ആയിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസിലായത്'.   
 
കോളാമ്പിയിൽ വർഗീസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് കുമാർ എത്തുന്നത്. പത്മകുമാറിന്റെ മാമാങ്കത്തിലും സുരേഷ്കുമാർ വേഷമിടുന്നുണ്ട്. രാമലീല, ഒരു കുപ്രസിദ്ധ പയ്യൻ, സത്യം പറഞ്ഞാ വുശ്വസിക്കുവോ എന്നീ ചിത്രങ്ങളിലും സുരേഷ് കുമാർ ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍