മഴക്കെടുതിയിൽ മരണം 62, ദുരിതാശ്വാസ ക്യാംപുകളിൽ രണ്ടുലക്ഷത്തോളം ആളുകൾ, ഇന്ന് മഴ കുറയും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കാസർഗോട്ടും കണ്ണൂരും മഴക്ക് ശമനം ഉണ്ട്, വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതിന്റെ മൂന്നിലൊന്നായി മഴ കുറഞ്ഞു. എന്നാൽ കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നത് ആശങ്ക പരത്തുന്നുണ്ട്. മഴ കുറഞ്ഞു എങ്കിലും താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു.
മലപ്പുറം ജില്ലയി മഴ കുറവായതിനാൽ കവളപ്പാറയിൽ തിരച്ചിൽ വേഗത്തിലാക്കാനാകും എന്നാണ് രക്ഷ പ്രവർത്തകർ കണക്കുകൂട്ടുന്നത്. കവളപ്പാറയിൽ തിരച്ചിലിനായി മുപ്പതംഗ സൈന്യം എത്തിച്ചേർന്നിട്ടുണ്ട്. സംസ്ഥാനത്ത് 180ലധികം വീടുകൾ പൂർണമായും 2000ത്തിലധികം വീടുകൾ ഭാഗികമായും തകർന്നു. രണ്ട ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്തെ വിവിധ ദുരിതാാശ്വാസ ക്യാംപുകളിലായി കഴിയുന്നത്.