മഴക്കെടുതി നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ 52.27 കോടി; വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു

ശനി, 10 ഓഗസ്റ്റ് 2019 (20:11 IST)
സംസ്ഥാനത്തെ ഞെട്ടിച്ച മഴക്കെടുതി നേരിടാൻ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്ര സഹായം. കേന്ദ്രവി ദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൈന്യം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞവർഷം 2107 കോടി രൂപ അനുവദിച്ചിരുന്നതായും ഇതിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ പക്കലുണ്ട്. ഇതില്‍ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സര്‍ക്കാരിന്‍റെ കയ്യിലുണ്ട്.

സംസ്ഥാനം കൂടുതല്‍ സാമ്പത്തിക  സഹായത്തിന് അപേക്ഷിച്ചിട്ടില്ല. കഴിഞ്ഞ തവണ അനുവദിച്ച തുകയുടെ മിച്ചം സര്‍ക്കാരിന്‍റെ കയ്യിലുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്നം കേരളത്തിന്‌ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുകയാണ്. പലയിടത്തും കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങള്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനുമുള്ള ശ്രമം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍