'കൂടെ കൂട്ടാന്‍ പറ്റുമെങ്കില്‍ കൂട്ടണം, അല്ലെങ്കില്‍ കൂട് തുറന്നു വിടണം; അതും ജീവനാണ്'

വെള്ളി, 9 ഓഗസ്റ്റ് 2019 (13:42 IST)
ഭൂമി മനുഷ്യനെ വിഴുങ്ങിയ അവസ്ഥയാണ് മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും. കനത്തമഴയാണ് സംസ്ഥാനത്തൊട്ടാകെയുള്ളത്. ജീവനും കൈയ്യിപിടിച്ച് ഓടുകയാണ് ചിലയിടങ്ങളിൽ ആളുകൾ. കഴിഞ്ഞ പ്രളയത്തില്‍ സ്വന്തം ജീവന്‍ രക്ഷിക്കാനായി നെട്ടോട്ടമോടിയപ്പോള്‍ ചിലര്‍ മറന്നു പോയ ഒരു പ്രധാനപ്പെട്ട ഒരു കാര്യം ഓര്‍മിപ്പിക്കുകയാണ് നടന്‍ ദുല്‍ഖർ സൽമാൻ. 
 
കൂടെ കൂട്ടാന്‍ പറ്റുമെങ്കില്‍ ചെയ്യണം. അല്ലെങ്കില്‍ കെട്ടഴിച്ചു വിടണം... കൂടു തുറന്നു വിടണം... അതും ജീവനാണ്- ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ദുൽഖർ പറയുന്നത് വളർത്തു മൃഗങ്ങളെ കുറിച്ചാണ്. 
 
കഴിഞ്ഞ തവണയുണ്ടായ പ്രളയത്തിൽ ജീവനും കൊണ്ട് പാഞ്ഞപ്പോൾ പലരും മറന്നത് വളർത്തുമൃഗങ്ങളെ കൂട്ടാനും അവയുടെ കഴുത്തിലെ കയർ ഊരി വിടാനും ആയിരുന്നു. ഇതേതുടർന്ന് നീന്തിരക്ഷപെടാൻ കഴിയാതെ നിരവധി മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍